ശശി തരൂരുമായി സുനന്ദ ആരോപിച്ചതുപോലുള്ള ബന്ധമില്ല; മെഹര്‍ തരാര്‍

Posted on: September 8, 2014 8:18 pm | Last updated: September 8, 2014 at 10:20 pm
SHARE

mehar-20ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കര്‍ ആരോപിച്ചിരുന്നതു പോലുള്ള ബന്ധം തനിക്ക് ശശി തരൂരുമായി ഉണ്ടായിരുന്നില്ലെന്ന് പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍. മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധത്തെക്കുറിച്ച് സുനന്ദ പുഷ്‌ക്കര്‍ ട്വീറ്റ് ചെയ്തതും തുടര്‍ന്ന് സുനന്ദയുടെ ദുരൂഹ മരണവും വിവാദമായിരുന്നു.

സുനന്ദ പുഷ്‌ക്കറിന്റെ മരണ ശേഷം ആദ്യമായാണ് മെഹര്‍ തരാര്‍ ഇക്കാര്യത്തില്‍ വിശദമായ അഭിപ്രായ പ്രകടനം നടത്തുന്നത്. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പരസ്യമായി മെഹര്‍ തെരാര്‍ നിലപാട് വ്യക്തമാക്കിയത്.