മദ്യനയത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

Posted on: September 3, 2014 2:59 pm | Last updated: September 4, 2014 at 8:34 am
SHARE

oommen chandy 7തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യവര്‍ജനവും മദ്യ നിരോധനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രായോഗിക നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മദ്യനയം സംബന്ധിച്ച് മുന്നണിയില്‍ ആദ്യം ചില ആശയക്കുഴപ്പമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഒരു പക്ഷത്ത് അണിനിരന്നുകൊണ്ടാണ് അന്തിമ തീരുമാനം ുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടച്ചുപൂട്ടിയ 418 ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം കീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.