Connect with us

Kerala

മനോജ് വധം: ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്ന് സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു. ഗൂഢാലോചന നടന്നത് മാഹിയിലെ ഒരു ബാറില്‍വെച്ചാണ്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഇതിന്റെ തെളിവുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ വിളംബരമായിരുന്നു ജയരാജന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്നും സുധാകരന്‍ പറഞ്ഞു.

Latest