Connect with us

Palakkad

എസ് എസ് എഫ് സാഹിത്യോത്സവ് മാതൃക: പി കെ ബിജു എം പി

Published

|

Last Updated

ആലത്തൂര്‍: സമൂഹനന്മക്ക് എസ് എസ് എഫ് സാഹിത്യോത്സവ് മാതൃകാപരമാണെന്ന് പി കെ ബിജു അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ആലത്തൂര്‍ എ എസ് എം എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയത ഇന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്നു.പക്ഷേ ആത്മീയതയുടെ ഉള്ളടക്കം ശുഷ്‌ക്കമാണ്. നാടിന്റെ ക്ഷേമത്തിന് വേണ്ടി കലയും സംസ്‌കാരവും അഗാധമായ പങ്ക് വഹിക്കുന്നു. പട്ടിണികിടന്നവരെ സഹായിക്കാന്‍ പഠിപ്പിച്ചവരാണ് പ്രവാചകന്‍. കറപുളരാത്ത ആത്മീയതയാണ് ഏറ്റവും വലിയ സ്വത്ത്, പ്രവാചകന്‍ ദരിദ്രനാകാന്‍ വേണ്ടി പ്രാര്‍ഥിച്ചു.
ദരിദ്രരാണ് ആദ്യം സ്വര്‍ഗ്ഗത്തിലെത്തുകയെന്ന് പ്രവാചകന്‍ അനുയായികളെ പഠിപ്പിച്ചു. ദരിദ്രരുടെ നേതാവായിരുന്നു പ്രവാചകന്‍. എല്ലാവരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആയത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. നല്ല സംഗീതാജ്ഞര്‍മാരും ചിത്രകാരന്‍മാരും വളരണം. കല ആശയവിനിമയത്തിന് വേണ്ടിയുള്ള ഉപാധി കൂടിയാണ്. സമൂഹത്തിന് ഗുണകരമായ കലയും കലാകാരന്‍മാരും ഉയര്‍ന്ന് വരണം. ഈമേഖലയില്‍ എസ് എസ് എഫിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.