Palakkad
ദേശീയ കായിക ദിനം ആഘോഷിച്ചു
പാലക്കാട്: ദേശീയ കായിക വേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കായിക ദിനാഘോഷം ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ നിരവധി ഉണ്ടായിട്ടും അവരെ തിരിച്ചറിയാനാവാത്ത നാടിന്റെ ദയനീയാവസ്ഥയെ ഉദ്ഘടാനം പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനോടനുബന്ധിച്ച് കായിക വികസനം എന്ന വിഷയത്തെ ആസ്പദമാക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ കോച്ച് സെ് എസ് കൈമള്‍ സെമിനാര്‍ അവതരിപ്പിച്ചു. ദേശീയ കായികദിനമായ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രൊഫസര്‍മാരായ എം ഉണ്ണികൃഷ്ണന്‍, എം രാജേന്ദ്രന്‍, റോളര്‍ സ്‌കേറ്റിങില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മാസ്റ്റര്‍ എം മനുരാജ് എന്നിവരെ ആദരിച്ചു.
സംസ്ഥാന ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലക്ക് വേണ്ടി കിരീടം നേടിയ സീനിയര്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ട്രോഫികള്‍ നല്‍കി അനുമോദിച്ചു. മാസ്റ്റര്‍ എം മനുരാജിന്റെ റോളര്‍ സ്‌കേറ്റ് പ്രകടനവും പി വി എസ് കളരി, കേരള പരശു കളരി എന്നീ കളരിയുടെ കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തുകയുണ്ടായി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ പി ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കെ ഭാസ്‌കരന്‍ മാസ്റ്റര്‍, അഡ്വ. കെ എ സ്റ്റാന്‍ലി ജയിംസ്, എം മുബാറഖ്, ടി കെ ഹെന്‍ട്രി, പ്രൊഫസര്‍മാരായ എം ഉണ്ണികൃഷ്ണന്‍, എം രാജേന്ദ്രന്‍, മുരളീധരന്‍, ജെയിംസ് ദേവദാസ്, അറയ്ക്കല്‍ മൂസ, പി ലീല, കവിത മണികണ്ഠന്‍, കെ ഐ കുമാരി, പി വി സെയ്തലവി, കെ രാമകൃഷ്ണന്‍, അന്‍വര്‍, മണി, മുരളീധരന്‍, രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിന് അഞ്ചു അര്‍ജ്ജുന അവാര്‍ഡ് നേടിയവരെയും ഒരു ദ്രോണാചാര്യ അവാര്‍ഡ് നേടിയവരെയും യോഗത്തില്‍ അഭിനന്ദിച്ചു.




