പതിനാലുകാരനെ സി ഐ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

Posted on: August 28, 2014 4:31 pm | Last updated: August 28, 2014 at 4:31 pm

cigarകൊല്ലം: കുണ്ടറയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥന്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥിയായ സനൂപ്. ക്രൈം ബ്രാഞ്ച് സി ഐ അനില്‍ കുമാറിനെതിരെയാണ് പരാതി.
സംഭവത്തില്‍ അടിയന്തര നടപടി എടുക്കാന്‍ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഭവം വാര്‍ത്തയായതോടെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം റേഞ്ച് ഐ ജിക്ക് കൈമാറി.