Connect with us

Malappuram

ഇശലിന്റെ നാട്ടില്‍ ഇനി കലയുടെ മാരിവില്ല്; എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് 29 മുതല്‍

Published

|

Last Updated

ssf flag...മലപ്പുറം: ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യരുടെ ഭൂമികയില്‍ ധാര്‍മിക വിദ്യാര്‍ഥി സംഘത്തിന്റെ കലാമാമാങ്കത്തിന് അരങ്ങുണരാന്‍ രണ്ട് ദിനങ്ങള്‍ കൂടി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എസ് എസ് എഫ് ഇരുപത്തിയൊന്നാമത് ജില്ലാ സാഹിത്യോത്സവിന് 29ന് വൈകുന്നേരം കൊണ്ടോട്ടി ഐക്കരപ്പടിയില്‍ തുടക്കമാകും. 2200 പ്രതിഭകളാണ് കലയുടെ സര്‍ഗഭാവനകളുമായി 12 വേദികളില്‍ മാറ്റുരക്കാനെത്തുന്നത്. 

ജില്ലയിലെ യൂനിറ്റ്, സെക്ടര്‍, മത്സരങ്ങളില്‍ മികവ് തെളിയിച്ച് 14 ഡിവിഷനുകളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാണ് ജില്ലാ സാഹിത്യോത്സവില്‍ പങ്കെടുക്കുക. 86 ഇനങ്ങളിലാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച അഞ്ച് മണിക്ക് ജില്ലാ അതിര്‍ത്തിയായ പതിനൊന്നാം മൈലില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് സാഹിത്യോത്സവിന് തുടക്കമാവുക. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. 30ന് രാവിലെ ഒന്‍പത് മണിക്ക് ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പി കെ എസ് തങ്ങള്‍ തലപ്പാറ പ്രാര്‍ഥന നിര്‍വഹിക്കും. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ മുഖ്യാതിഥിയായിരിക്കും.
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സന്ദേശം നല്‍കും. പി എം മുസ്തഫ കോഡൂര്‍, പ്രൊഫ. കെ എം എ റഹീം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, എം മുഹമ്മദ് സ്വാദിഖ്, വി പി എം ബശീര്‍, വി പി എം ഇസ്ഹാഖ്, കെ അബ്ദുര്‍റശീദ് നരിക്കോട്, കെ സൈനുദ്ദീന്‍ സഖാഫി സംബന്ധിക്കും. ഞായറാഴ്ച മൂന്ന് മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ പൊന്മള മുഹ്‌യുദ്ദീന്‍കുട്ടി ബാഖവി പ്രാര്‍ഥന നിര്‍വഹിക്കും. തെന്നല അബൂഹനീഫല്‍ ഫൈസി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി വിശിഷ്ടാതിഥിയായിരിക്കും. കെ അബ്ദുല്‍ കലാം സന്ദേശ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി, ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം അബ്ദുര്‍റഹ്മാന്‍, മീഡിയ സെക്രട്ടറി എം കെ എം സ്വഫ്‌വാന്‍ പങ്കെടുത്തു.

Latest