മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍

Posted on: August 24, 2014 2:52 pm | Last updated: August 25, 2014 at 10:40 am

barകൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. മതനേതാക്കളെ കൂട്ടുപിടിച്ച് സുധീരന്‍ ഉമ്മന്‍ചാണ്ടിയോടുള്ള വിരോധം തീര്‍ക്കുകയാണെന്നും ബാറുടമകള്‍ ആരോപിച്ചു.
സുധീരന്‍ ബാര്‍ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സുധീരന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു.