സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി ബാബു

Posted on: August 24, 2014 12:19 pm | Last updated: August 24, 2014 at 12:19 pm

babu

തൃശൂര്‍: ബാര്‍ വിഷയത്തില്‍ ഭരണപക്ഷത്തെ ചിലര്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തെന്ന് മന്ത്രി കെ ബാബു. ഇതില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പോലും അത്ഭുതപ്പെട്ടു. കോടതിയില്‍ നിന്ന് വിധി ചോദിച്ചുവാങ്ങാന്‍ ശ്രമിക്കുന്നെന്ന തരത്തിലുള്ള പ്രസ്താവന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഏത് ഉന്നത നേതാവിന്റേതായാലും ഇത്തരം നടപടികള്‍ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

മദ്യ ദുരന്തം ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞത് വിഎം സുധീരനാണ്. പക്ഷേ താന്‍ അതു പറഞ്ഞപ്പോള്‍ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റിയെന്നും കെ.ബാബു പറഞ്ഞു.