മദ്യനയത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമെന്ന് മുഖ്യമന്ത്രി

Posted on: August 24, 2014 11:00 am | Last updated: August 25, 2014 at 6:02 pm

oommen chandyതിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീരുമാനത്തിന്റെ ക്രെഡിറ്റ് യുഡിഎഫിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം എടുത്ത ആര്‍ജവത്തോടെത്തന്നെ നടപ്പിലാക്കും. പിണറായി വിജയനടക്കമുള്ളവര്‍ സര്‍ക്കാറിന്റെ മദ്യനയത്തെ പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെയായിരിക്കും സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.