മദ്യ നിരോധനത്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

Posted on: August 23, 2014 11:04 am | Last updated: August 23, 2014 at 11:06 am

Untitled-173-360x189ന്യൂഡല്‍ഹി: കേരളത്തിലെ മദ്യ നിരോധനത്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഫേസ്ബുക്ക് പേജിലാണ് കട്ജു കേരളാ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
കേരളത്തിന്റെ മദ്യ നിരോധന തീരുമാനം പിഴവ് നിറഞ്ഞതാണെന്ന് പോസ്റ്റില്‍ കട്ജു പറയുന്നു. നിരോധനം കൊണ്ട് കാര്യമില്ലെന്നും മറിച്ച് ബോധവല്‍ക്കരണമാണ് വേണ്ടത്. കേരളം ചിത്രത്തില്‍ നിന്നും പാഠം പഠിക്കണം. അമേരിക്ക മദ്യം നിരോധിച്ചിരുന്നു.എന്നാല്‍ നിരോധനം പരാജയപ്പെട്ടതിനാല്‍ നിരോധനം പിന്‍വലിച്ചുവെന്നും കട്ജു ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടുന്നു.