Connect with us

Palakkad

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

Published

|

Last Updated

കുഴല്‍മന്ദം: കൊലക്കേസ് പ്രതിയും റിമാന്റിലായ കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്യാമളന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ രണ്ടുവര്‍ഷമായി കുഴല്‍മന്ദത്ത് ബ്ലേഡ് മാഫിയ തഴച്ചുവളരുകയാണ്. അതിന്റെ ഫലമായി രണ്ട് കൊലപാതകങ്ങള്‍ നടക്കുകയും സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ന്നിരിക്കുകയുമാണ്. ഇതിന് കാരണക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു.
സി പി എം ഗ്രൂപ്പിസത്തിന്റെ പേരില്‍ കുഴല്‍മന്ദത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കുകയുണ്ടായി. ലക്ഷങ്ങളുടെ തിരിമറി നടത്തിയതിനെ തുടര്‍ന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണും രാജിവെച്ചു. മറ്റ് കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ കള്ള ഒപ്പിട്ട് പണം തിരിമറി ചെയ്തതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്‌സന് രാജിവെയ്‌ക്കേണ്ടി വന്നത്. കൊലക്കേസ് പ്രതിയായ ശെല്‍വന്‍ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അഴിമതിക്കാരുടെയും അക്രമികളുടെയും കൂടാരമായി പഞ്ചായത്ത് ഭരണകൂടം മാറിയിരിക്കുകയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് കെ വി ചെന്താമരാക്ഷന്‍ അധ്യക്ഷനായിരുന്നു.
കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, ഡി സി സി സെക്രട്ടറി പി ബാലചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ആര്‍ രാമദാസ്, കെ ശ്രീനിവാസന്‍, പ്രേംനവാസ്, എ എം എ റഹ്മാന്‍, എസ് കൃഷ്ണദാസ്, സി പ്രകാശ്, എസ് രാമകൃഷ്ണന്‍, കെ വി രാജന്‍, സി രാധാകൃഷ്ണന്‍, ഗോപിനാഥന്‍ മാസ്റ്റര്‍, യു ഹസന്‍, സക്കീര്‍ ഹുസൈന്‍, ജാഫര്‍, അഡ്വ. ഗിരീഷ് നൊച്ചുള്ളി, സുബൈര്‍, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Latest