Connect with us

Gulf

ദുബൈ വാട്ടര്‍ കനാല്‍;സഫ പാര്‍ക്ക് വിഭജനം പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ: ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി നടന്നു വന്ന സഫ പാര്‍ക്ക് മേഖലയിലെ വിഭജനം പുര്‍ത്തിയായതായി ആര്‍ ടി എ അറിയിച്ചു. ഇതോടെ പാര്‍ക്കിന്റെ നല്ലൊരു ഭാഗം വെള്ളത്തിനടിയിലായി. 734 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുടെ ആദ്യ ഭാഗമായാണ് സഫ പാര്‍ക്കിന് സമീപം ചാലു കീറി കാനാല്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ഒരാഴ്ച മുമ്പാണ് ഇവിടെ പ്രവര്‍ത്തികള്‍ ആരംഭിച്ചതെന്നും ഏറെക്കുറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി. 1975ലാണ് സഫ പാര്‍ക്ക് സ്ഥാപിച്ചത്. മൂന്നു തടാകങ്ങള്‍ ഉള്‍പ്പെട്ട പാര്‍ക്കിന് 64 ഹെക്ടറായിരുന്നു വിസ്തൃതി. 16,924 വൈവിധ്യമാര്‍ന്ന മരങ്ങളും ചെടികളും ഇതിനകത്തുണ്ടായിരുന്നു.
ഒരു ദിവസം വന്നപ്പോഴാണ് പാര്‍ക്കില്‍ വേലികെട്ടിതിരിച്ചിരിക്കുന്നത് കണ്ടതെന്ന് ഇവിടെ പതിവായി നടക്കാന്‍ എത്തിയിരുന്ന അന്ന ലൂസെന്റ് വെളിപ്പെടുടുത്തി. പെട്ടെന്ന് അതിര്‍ത്തി തിരിക്കലും തൊഴിലാളികളെയും കണ്ടപ്പോള്‍ ഞെട്ടി. പാര്‍ക്കിനോട് മുഖം നോക്കി നില്‍ക്കുന്ന വില്ലകളില്‍ താമസിക്കുന്നവര്‍ക്കും ഒരു സുപ്രഭാതത്തില്‍ ഇവിടെ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയതയായിരുന്നു ആദ്യം സമ്മാനിച്ചത്. എന്നും രാവിലെ പാര്‍ക്കിലെ പച്ചപ്പ് നോക്കി ഉണരുന്നത് വലിയ ഉന്മേഷമാണ് നല്‍കിയിരുന്നതെന്ന് വില്ലകളില്‍ ഒന്നിലെ താമസക്കാരനായ ജി സി സി രാജ്യക്കാരനായ അലി ഇബ്രാഹിം വ്യക്തമാക്കി. പാര്‍ക്കിന്റെ മുക്കാല്‍ പങ്കും കനാല്‍ പദ്ധതിക്കായി ഏറ്റെടുത്തത് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ മേഖല കൂടുതല്‍ മനോഹരമാവുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിക്കായി 170 കോടി ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
കനാല്‍ പദ്ധതിയുടെ ഭാഗമായുള്ള ശൈഖ് സായിദ് റോഡിലെ വാഹന ഗതാഗതം തിരിച്ചുവിടല്‍ ഒക്ടോബറിലാണ് ആരംഭിക്കുക. പുതിയ ഒരു ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റെസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുമായി പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടും.

---- facebook comment plugin here -----

Latest