സപ്ലൈക്കോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

Posted on: August 22, 2014 4:25 pm | Last updated: August 23, 2014 at 12:53 am

Supplycoതിരുവനന്തപുരം: സപ്ലൈക്കോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു. പങ്കാളിത്ത പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. മന്ത്രി അനൂപ് ജേക്കബുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച മുതലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. സെപ്തംബര്‍ 11ന് ജീവനക്കാരുടെ പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തും.