സൈതലവി ഹാജി ആലൂര്‍ നിര്യാതനായി

Posted on: August 21, 2014 1:03 pm | Last updated: August 21, 2014 at 1:03 pm

കൂറ്റനാട്: പൌരപ്രമുഖനും മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് അംഗവുമായ സൈതലവി ഹാജി ആലൂര്‍(65) നിര്യാതനായി. എസ്.വൈ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയംഗം, തൃത്താല മേഖലാ ട്രഷറര്‍, പടിഞ്ഞാറങ്ങാടി സ്വലാഹുദ്ധീന്‍ അയ്യുബി പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം അസുഖം മൂലം ഒന്നരവര്‍ഷമായി വിശ്രമത്തിലായിരുന്നു. ആലൂര്‍ ഗ്രീന്‍ വാലി സ്‌കൂളിന്റെ സ്ഥാപകനാണ്. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ആലൂര്‍ കുണ്ടുകാട് ജുമാ മസ്ജിദില്‍ നടക്കും. നാട്ടിലും ഗള്‍ഫിലും സുന്നത്ത് ജമാഅത്തിനായി നിസ്വാര്‍ത്ഥ സേവനം ചെയ്ത വ്യക്തിത്വമാണ് സൈതലവി ഹാജിയെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ അനുസ്മരിച്ചു. പരേതന്റെ പരലോക ഗുണത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ഉസ്താദ് അഭ്യര്‍ത്ഥിച്ചു.