വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന്

Posted on: August 21, 2014 10:18 am | Last updated: August 21, 2014 at 10:18 am

CHILD RAPE NEWപാലക്കാട്: കിഴക്കന്‍മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെര്‍മാന്‍ വിവരം മറച്ചുവെച്ചെന്ന്.
സി ഡബ്ല്യുസി സിറ്റിംഗില്‍ ഈ വിഷയം ഇതുസംബന്ധിച്ച് ചെയര്‍മാന്‍ ഒരു വിവരവും നല്‍കിയില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ചെയര്‍മാനും ഇപ്പോ!ഴത്തെ സി ഡബ്ല്യു സി അംഗവുമായ പി വി കുര്യാക്കോസ് രംഗത്ത്. കഴിഞ്ഞമാസം 25നാണ് സി ഡബ്ല്യു സി ചെയര്‍മാന്അധ്യാപകന്‍ വിദ്യര്‍ഥികളെ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചത്. ഉടന്‍ സി ഡബ്ല്യുസി സിറ്റിംഗ് ചേര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ സിഡബ്ല്യുസി ചെയര്‍മാനും, ചൈല്‍ഡ് ലൈന്‍ ഡയറക്!ടറുമായ ഫാദര്‍ ജോസ് പോള്‍ പരാതി വിവരം പോലും മറ്റ് അംഗങ്ങളെ അറിയിച്ചില്ല.
ജുഡീഷ്യല്‍ അധികാരമുള്ള സിറ്റിംഗിലാണ് തുടരന്വേഷണത്തിന് ആരെ ചുമതലപ്പെടുത്തണമെന്ന് തീരുമാനിക്കുക. പൊലീസിനെയോ സാമൂഹ്യ നീതി വകുപ്പിനെയോ സിഡബ്ല്യുസി ചെയര്‍മാന്‍ വിവരം അറിയിച്ചതുമില്ല. അജ്ഞാത ഫോണ്‍ വ!ഴിയാണ് വിവരം ലഭിച്ചത്.
എന്നതാണ് വിവരം മറച്ചുവെച്ചതിന്‌സിഡബ്ല്യു സി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ പറയുന്ന ന്യായം. എന്നാല്‍ ഏത് രീതിയില്‍ വിവരം ലഭിച്ചാലും നടപടിയെടുക്കണമെന്നാണ് നിയമമെന്ന് മുന്‍ ചെയര്‍മാന്‍ വിശദീകരിക്കുന്നു.കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചിട്ടും മറച്ചുവെക്കുന്നത്? കുറ്റകരമാണെന്ന് ബാലവകാശ കമ്മീഷനും വ്യക്തമാക്കുന്നു.