മോദിയുമായി വേദി പങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

Posted on: August 20, 2014 9:35 am | Last updated: August 20, 2014 at 9:35 am

hariyana.jpg cmകൈതാല്‍ (ഹരിയാന): പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇനി വേദി പങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡ. ഇരുവരും പങ്കെടുത്ത ഹരിയാനയിലെ കൈതാല്‍ റോഡ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബി ജെ പി പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി പുതിയ നിലപാട് എടുത്തിരിക്കുന്നത്.

ഹൂഡ പ്രസംഗിച്ചതു മുതല്‍ കാണികള്‍ മോദി, മോദി എന്ന് ആര്‍ത്ത് വിളിക്കുകയായിരുന്നു. ഇത് കാരണം അദ്ദേഹത്തിന് പ്രസംഗം തുടരാന്‍ കഴിഞ്ഞില്ല. ബി ജെ പി മനപ്പൂര്‍വം പ്രവര്‍ത്തകരെ കുത്തിനിറക്കുകയായിരുന്നുവെന്നും ഇവരാണ് ചടങ്ങ് അലങ്കോലമാക്കിയതെന്നും മുഖ്യമന്ത്രി പിന്നീട് കുറ്റപ്പെടുത്തി. പൊതുചടങ്ങ് ബി ജെ പി പാര്‍ട്ടി പരിപാടിയാക്കിയെന്നും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തോട് അനാദരവ് കാട്ടിയെന്നും ഭൂപിന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.