എസ് വൈ എസ് ഹജ്ജ് ക്ലാസ് നാളെ

Posted on: August 20, 2014 6:00 am | Last updated: August 21, 2014 at 12:19 am

sysFLAGകോഴിക്കോട്: എസ് വൈ എസ് ഹജ്ജ് സെല്‍ മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠന ക്ലാസ് നാളെ രാവിലെ ഒമ്പത് മണിക്ക് മര്‍കസ് കോംപ്ലക്‌സ് കാലിക്കറ്റ് ടവറില്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
ഡെപ്യൂട്ടി ചീഫ് അമീര്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, അമീര്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി ക്ലാസിന് നേതൃത്വം നല്‍കും. ഹാജിമാര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് മാനേജര്‍ എന്‍ അലി അബ്ദുല്ല അറിയിച്ചു.

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും