യന്ത്രത്തകരാര്‍: വിമാനം തിരിച്ചിറക്കി

Posted on: August 19, 2014 10:52 pm | Last updated: August 19, 2014 at 11:03 pm

Air-India-Express-1-3

തിരുവനന്തപുരം:യന്ത്രത്തകരാര്‍ മൂലം തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് യാത്ര തിരിച്ച തിരുവനന്തപുരം-അബൂദാബി എഐ 539 എയര്‍ ഇന്തയ എക്‌സപ്രസ് തിരിച്ചിറക്കി. രണ്ടാം തവണയും യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.വിമാനം പുറപ്പെട്ടപ്പോള്‍ തന്നെ യന്ത്രത്തകരാര്‍ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരെ നാളെ രാവിലെ 6.30 ന് മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു.