ഡല്‍ഹിയില്‍ നഴ്‌സിനെ കൂട്ട ബലാല്‍സംഗം ചെയ്തു

Posted on: August 19, 2014 10:55 am | Last updated: August 20, 2014 at 12:56 am

rapeന്യൂഡല്‍ഹി: നേപ്പാള്‍ സ്വദേശിനിയായ 27 വയസുള്ള നഴ്‌സിനെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ആഗസ്റ്റ് 15ന് ഡല്‍ഹിയിലെ പ്രശസ്തമായ ഒബ്‌റോയ് ഹോട്ടലിലാണ് സംഭവം നടന്നത്. ഇരുപത് വയസുള്ള നീരജ്, രാജന്‍ എന്നിവരാണ് നഴ്‌സിനെ മാനഭംഗത്തിനിരയാക്കിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലില്‍ താമസക്കാരിയായ വൃദ്ധയെ ചികില്‍സിക്കുന്നതിന് എത്തിയതാണ് നഴ്‌സ്. നീരജും രാജനും വൃദ്ധയെ പരിചരിക്കുന്നതിനു തന്നെയാണ് ഹോട്ടലില്‍ തങ്ങിയിരുന്നത്.