ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ്: നടി അപര്‍ണ സെന്നിനെ ചോദ്യം ചെയ്തു

Posted on: August 19, 2014 1:28 am | Last updated: August 19, 2014 at 1:28 am

കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് കുംഭകോണ കേസില്‍ ചലച്ചിത്ര നടിയും സംവിധായകയുമായ അപര്‍ണ സെന്നിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്നലെ ചോദ്യം ചെയ്തു.
സുധീപ്ത സെന്നിന്റെ ഉടമസ്ഥതയിലുള്ള ശാരദ ചിറ്റ് ഫണ്ട്‌സുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പേരില്‍ നടത്തിയ അനധികൃത പണമിടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായാനാണ് അപര്‍ണ സെന്നിനെ സാള്‍ട്ട്‌ലേക്കിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. കുംഭകോണം സംബന്ധിച്ച് നേരത്തെ നടത്തിയ അന്വേഷണത്തില്‍ അനധികൃത പണമിടപാട് സംബന്ധിച്ച ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു.
ഈ കേസില്‍ മമതാ ബാനര്‍ജി സര്‍ക്കാറിലെ ഒരു മുതിര്‍ന്ന മന്ത്രിയേയും ഇ ഡി ചോദ്യംചെയ്‌തേക്കും.