പ്ലസ്ടു; ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി

Posted on: August 18, 2014 8:31 pm | Last updated: August 18, 2014 at 8:31 pm

oommen chandy press meetതിരുവനന്തപുരം: പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ചതിന്റെ ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. ഇപ്പോള്‍ വന്നത് ഇടക്കാല ഉത്തരവ് മാത്രം. വിദ്യാര്‍ഥികളുടെ താല്‍പര്യമാണ് സര്‍ക്കരിന്റെ താല്‍പര്യം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ചവയിലെ 104 പ്ലസ്ടു സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിദഗ്ദ സമിതി ശുപാര്‍ശചെയ്ത സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂവെന്നും കോടതി പറഞ്ഞിരുന്നു.