മലമ്പനിക്ക് കാരണമാവുന്ന കൊതുകിനെ മലപ്പുറത്ത് കണ്ടെത്തിയതായി സൂചന

Posted on: August 18, 2014 8:39 am | Last updated: August 18, 2014 at 8:44 am

mosquitoമലപ്പുറം: മലമ്പനിക്ക് കാരണമാവുന്ന അപൂര്‍വയിനം കൊതുകിനെ മലപ്പുറത്ത് കണ്ടെത്തിയതായി സൂചന. കേരളത്തില്‍ നിന്ന് പൂര്‍മായി ഇല്ലാതാക്കിയ അനോഫിലിസ് വരുണ എന്ന വര്‍ഗത്തില്‍ പെട്ട കൊതുകിനെയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീണ്ടും കണ്ടെത്തിയത്. വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരം, പുതിയപാലം, ആനയറയങ്ങാടി, ആനങ്ങാടി എന്നിവിടങ്ങളില്‍ മലമ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. രണ്ടുദിവസം പ്രദേശത്ത് ക്യാമ്പ് ചെയ്ത് നടത്തിയ രാത്രികാല പരിശോധനയിലാണ് കൊതുകിനെ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നുമാസത്തിനിടക്ക് ഈ പ്രദേശത്ത് ആറുപേര്‍ക്ക് മലമ്പനി പിടിപെട്ടിരുന്നു. മലബാറില്‍ ആദ്യമായാണ് അനോഫിലിസ് വര്‍ഗത്തില്‍ പെട്ട കൊതുകിനെ കണ്ടെത്തുന്നത്. വലിപ്പത്തില്‍ തീരെ ചെറുതും കിണര്‍, കുളം, ചതുപ്പ് തുടങ്ങിയ സ്വാഭാവിക ഇടങ്ങളില്‍ പെരുകുന്നതുമായ വര്‍ഗത്തില്‍ പെട്ട കൊതുകാണ് വരുണ. കൂടുതല്‍ പരിശോധനക്കായി ആരോഗ്യ വകുപ്പ് കൂത്താടികളെ ശേഖരിച്ചിട്ടുണ്ട്.