സി പി എം-സി പി ഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാരാട്ട്

Posted on: August 16, 2014 8:18 pm | Last updated: August 16, 2014 at 8:18 pm

Prakash karatന്യൂഡല്‍ഹി: സി പി എം-സി പി ഐ ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലയനത്തിന് ആശയപരമായും സംഘടനാപരമായും പ്രശ്‌നങ്ങളുണ്ട്. അവ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. എം എ ബേബിയുടെ പ്രസ്താവനയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും കാരാട്ട് അറിയിച്ചു.

തൃശൂരില്‍ സി അച്ചുതമേനോന്‍ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ലയനം എന്ന ആശയം ബേബി മുന്നോട്ട് വെച്ചത്. സി പി ഐ നേതാക്കള്‍ ബേബിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തിരുന്നു.