ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലിക്കി രാജിവച്ചു

Posted on: August 15, 2014 2:41 pm | Last updated: August 15, 2014 at 2:41 pm

nouri malikiബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി രാജിവച്ചു. അന്താരാഷ്ട്ര സമ്മര്‍ങ്ങളെത്തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും പുതിയ പ്രധാനമന്ത്രിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മാലികി പറഞ്ഞു. പുതിയ പ്രധാനമന്ത്രിയായി ഡെപ്യൂട്ടി സ്പീക്കര്‍ ഹൈദര്‍ അല്‍ അബാദിയെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തു.
നേരത്തെ നൂരി അല്‍മാലിക്കിന് പകരം അല്‍ അബാദിയെ ഷിയാ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മിലികി ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മിലികി നിലപാട് മാറ്റിയത്. 2006 മുതല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. പുതിയ സര്‍ക്കാറിന് പിന്തുണയുമായി അമേരിക്കയും ഇറാനും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. കുര്‍ദ് വിഭാഗവും അബാദിയെ പിന്തുണക്കുന്നുണ്ട്.