എം എല്‍ എ ഫണ്ടില്‍ നിന്ന് 445 ലക്ഷത്തിന്റെ പ്രവൃത്തികള്‍

Posted on: August 15, 2014 9:08 am | Last updated: August 15, 2014 at 9:08 am

മുക്കം: എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ 445 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സി മോയിന്‍കുട്ട എം എല്‍ എ അറിയിച്ചു. പുതുപ്പാടി വള്ളിയാട് കുടുംബശ്രീയില്‍ ഡവലപ്‌മെന്റ് സെന്റര്‍, ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡ് (അനുബന്ധ കെട്ടിടം), അടിവരം ആരോഗ്യ ഉപകേന്ദ്രം, കോടഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റ ര്‍, കൂടരഞ്ഞി കമ്യൂണിറ്റി ഹാള്‍, കൊടിയത്തൂര്‍ ജി എം യു പി സ്‌കൂള്‍, കൂമ്പാറ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ മണാശ്ശേരി ജി യു പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നിര്‍മാണത്തിനാണ് തുക അനുവദിച്ചത്.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.