താമരശ്ശേരി ഡിവിഷനിലെ സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് നാളെ തുടക്കം

Posted on: August 15, 2014 9:06 am | Last updated: August 15, 2014 at 9:06 am

താമരശ്ശേരി: എസ് എസ് എഫ് താമരശ്ശേരി ഡിവിഷനിലെ ഏഴ് സെക്ടറുകളിലും സാഹിത്യോത്സവുകള്‍ക്ക് നാളെ തുടക്കം. പൂനൂര്‍ സെക്ടറിലെ സാഹിത്യോത്സവ് മഠത്തുംപൊയിലില്‍ ദിനേശ് പൂനൂര്‍ ഉദ്ഘാടനം ചെയ്യും.
എകരൂല്‍ സെക്ടറിലെ എം എം പറമ്പില്‍ വള്ളിയാട് മുഹമ്മദലി സഖാഫിയും താമരശ്ശേരിയില്‍ ചുങ്കത്ത് സി മോയിന്‍കുട്ടി എം എല്‍ എയും ഈങ്ങാപ്പുഴയിലെ മലപുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ എം പി എസ് തങ്ങളും ഉദ്ഘാടനം ചെയ്യും. കോടഞ്ചേരിയിലെ പുവ്വത്തിന്‍ ചുവട്ടില്‍ ഹംസ മുസ്‌ലിയാര്‍ കളപ്പുറം ഉദ്ഘാടനം ചെയ്യും. കട്ടിപ്പാറ ഇസ്‌ലാഹുല്‍ അഥ്ഫാല്‍ മദ്‌റസയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താര അബ്ദുര്‍റഹിമാന്‍ ഹാജി ഉദ്ഘാടനം ചെയ്യും. അടിവാരം സെക്ടര്‍ സാഹിത്യോത്സവ് നുസ്‌റത്ത് മദ്‌റസയില്‍ നടക്കും.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന വിവിധ സെക്ടറുകളിലെ സമാപന സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ വിജയികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്യും. സെക്ടറില്‍ വിജയിക്കുന്ന പ്രതിഭകള്‍ മാറ്റുരക്കുന്ന ഡിവിഷന്‍ സാഹിത്യോത്സവ് ഈ മാസം 23, 24 തീയതികളില്‍ ഈങ്ങാപ്പുഴ ദാറുല്‍ ഹിദായയില്‍ നടക്കും.