അബുദാബിയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി

Posted on: August 14, 2014 10:23 pm | Last updated: August 15, 2014 at 12:28 am

missingഅബൂദബിഃ അബുദാബിയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷാജുദീന്റെ മകന്‍ഫായിസിനെയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായത്. മുസഫയിലെ മോഡല്‍ സ്‍കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് .

ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് അബുദാബി കുവൈത്ത് എംബസിയോടു ചേര്‍ന്ന മുഷ്‍രിഫ് മാളിനടുത്തുള്ള വീട്ടില്‍ നിന്നു പുറത്തുപോയതില്‍ പിന്നെയാണ് ഷാജുവിനെ കാണാതായതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 14 വയസ് പ്രായമുള്ള ഷാജു 12 വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പം യു.എ.ഇയിലാണ് താമസം.

മകന്റെ തിരോധാനത്തില്‍ സംശയങ്ങളുള്ളതായി അബുദാബി അല്‍ മസൂദില്‍ ജോലി ചെയ്യുന്ന പിതാവ് ഷാജുദീന്‍ പറഞ്ഞു. ഷാജുവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 00971505615160 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു