Connect with us

Gulf

നിര്‍ധനര്‍ക്ക് സൗജന്യ ചികിത്സയുമായി ഡോ. കാസിം

Published

|

Last Updated

ദുബൈ: യു എ ഇയിലെ പ്രമുഖ മെഡിക്കല്‍ സെന്ററായ അല്‍ ശിഫ അല്‍ ഖലീജ് എം ഡി ഡോ. മുഹമ്മദ് കാസിം നിര്‍ധനര്‍ക്ക് സൗജന്യ ചികിത്സക്കൊരുങ്ങുന്നു.
എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തുമുതല്‍ ഉച്ച രണ്ട് വരെ രോഗികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് ശിശുരോഗ വിദഗ്ധനായ ഡോ. മുഹമ്മദ് കാസിം അറിയിച്ചു. തുടര്‍ ചികിത്സക്ക് മരുന്നുകള്‍ ആവശ്യമായിവരുന്ന നിര്‍ധനരായ രോഗികള്‍ക്ക് വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചു മരുന്നുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ എക്‌സ്‌റേ ലാബ്, അള്‍ട്രാ സൗണ്ട് തുടങ്ങിയവക്ക് 20% ഫീസിളവ് നല്‍കും.
ഭാവിയില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലും ഇത്തരം സൗജന്യ കണ്‍സള്‍ട്ടേഷന്‍ നടത്തുവാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഒമാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ ഫിസിഷ്യന്‍ ആയി സേവനം തുടങ്ങിയ ഡോ. കാസിം 32 വര്‍ഷമായി പ്രവാസലോകത്ത് സേവനം അനുഷ്ഠിക്കുന്നു. ഇക്കാലയളവില്‍ ജി സി സിയുടെ വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും യു എ ഇയിലും വിവിധ പൊതുസേവന ജീവകാരുണ്യ പദ്ധതികളില്‍ ഡോ. കാസിം പങ്കാളിയാണ്. പ്രവാസ ലോകത്ത് 37-ാം വര്‍ഷത്തിലേക്ക് കടക്കുന്ന സേവന രംഗത്ത് കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് തന്റെ കീഴിലുള്ള സ്ഥാപനത്തില്‍ ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. സൗജന്യ കണ്‍സള്‍ടേഷന്‍ ആവശ്യമുള്ള രോഗികള്‍ ഡോക്ടറെ മുന്‍കൂട്ടി വിളിച്ചു അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നും അറിയിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഔദാര്യമല്ല. അത് അര്‍ഹതപ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും കിട്ടേണ്ടതാണെന്ന തത്വമാണ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ക്ക്: 04-2940786.