Connect with us

Palakkad

കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരുടെ പകല്‍ കൊള്ള: ടിക്കറ്റ് ബാക്കി തുക ചോദിച്ച യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചു

Published

|

Last Updated

ksrtcവടക്കഞ്ചേരി: ബസ്സ് ടിക്കറ്റിന്റെ ബാക്കി തുക ചോദിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബസ്സ് ജീവക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു. ആലുവ സ്വദേശി മുജീബ് (38) നെയാണ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് നെന്മാറ ബസ്റ്റാന്റില്‍ വെച്ച് മര്‍ദ്ദിച്ചത്. 

മര്‍ദ്ദനമേറ്റ ഇയാള്‍ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. ചൊവ്വാഴ്ച്ച കാലത്ത് ഒന്‍പതിനാണ് സം”വം.— ആലുവയില്‍ നിന്ന് പൊള്ളാച്ചിയിലേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ നെന്മാറയിലേക്ക് യാത്രചെയ്തയാള്‍ക്കാണ് ജീവക്കാരുടെ മര്‍ദ്ദനമേറ്റത്. നെന്മാറയിലേക്കുള്ള യാത്രകൂലിയായി 500 രൂപയാണ് നല്‍കിയത്. ഇതിന്റെ ബാക്കി ടിക്കറ്റിന്റെ പുറകില്‍ കണ്ടക്ടര്‍ കുറിച്ച് നല്‍കി പിന്നീട് നല്‍കാമെന്നും പറഞ്ഞു. യാത്ര തുടരുന്നതിനിടെ ചാലക്കുടിയിലും, തൃശ്ശൂരിലും ചെക്കിംങ് ഇന്‍സ്‌പെക്ടര്‍മാര്‍ കയറുകയും ടിക്കറ്റിലെ ബാക്കി നല്‍കാനുള്ള തുക നല്‍കുവാന്‍ കണ്ടക്ടറോട് പറയുകയും ചെയ്തു. എന്നാല്‍ യാത്ര അവസാനിക്കാറിയിട്ടും ബാക്കി തുക നല്‍കാന്‍ കണ്ടക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് ബസ്സ് റോഡില്‍ തന്നെ നിര്‍ത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസ്സില്‍ നിന്നിറങ്ങിയ യാത്രക്കാരനെ മര്‍ദ്ദിക്കുകയായുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Latest