ജെറ്റ് എയര്‍വേസ് വിമാനത്തില്‍ തീ

Posted on: August 14, 2014 9:31 am | Last updated: August 15, 2014 at 12:28 am

Jet Airwaysന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിന്റെ ഡല്‍ഹി-ബോംബെ വിമാനത്തില്‍ അഗ്നിബാധ. വിമാനത്തിന്റെ എഞ്ചിനിലാണ് തീ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ വിമാനം പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പാണ് തീ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന എഴുപതോളം യാത്രക്കാരെ പുറത്തിറക്കി. തീപിടിക്കാനുള്ള കാരണം കണ്ടെത്തിയിട്ടില്ല.