മടവൂര്‍ സി എം സെന്ററില്‍ സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Posted on: August 14, 2014 1:12 am | Last updated: August 14, 2014 at 1:12 am

നരിക്കുനി: മടവൂര്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സി എം വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ചക്ക് മടവൂര്‍ ശരീഫില്‍ ഭക്തിനിര്‍ഭരമായ തുടക്കും. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കൊടിയുയര്‍ത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. ആത്മീയശ്രേണിയിലെ മഹാനുഭവനായ സി എം വലിയുല്ലാഹിയുടെ ഇഷ്ടജനങ്ങളുടെ ഒത്തുകൂടലാണ് സി എം ആണ്ട് നേര്‍ച്ച എന്ന് അദ്ദേഹം അനുസ്മരിച്ചു.
ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി, കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി ഫൈസി മടവൂര്‍, മുസ്ത്വഫ സഖാഫി മരഞ്ചാട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. മഖാം സിയാറത്തിന് കുഞ്ഞിസീതിക്കോയ തങ്ങള്‍ കൊയിലാട്ട് നേതൃത്വം നല്‍കി. ഖത്മുല്‍ ഖുര്‍ആന്‍ മൗലിദ് പാരായണം സി പി ശാഫിസഖാഫിയുടെ നേതൃത്വത്തില്‍ നടന്നു. ടി കെ മുഹമ്മദ് ദാരിമി, മജീദ് ബാഖവി, ഇബ്‌റാഹീം സഖാഫി വെള്ളിയോട് സംബന്ധിച്ചു.
വൈകീട്ട് നടന്ന മതപ്രഭാഷണം സയ്യിദ് അബ്ദുര്‍റഹിമാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന കുടുംബസംഗമം കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യും. സയ്യിദ് സകരിയ്യ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി പ്രാര്‍ഥന നടത്തും. രണ്ട് മണിക്ക് നടക്കുന്ന മുതഅല്ലിം സംഗമം അലവി സഖാഫി കായലത്തിന്റെ അധ്യക്ഷതയില്‍ റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തും. ഏഴ് മണിക്ക് മതപ്രഭാഷണ വേദി എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹീം സഖാഫി അധ്യക്ഷത വഹിക്കും. ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും. പി എം എസ് എ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. നാളെ നടക്കുന്ന ദിക്ര്‍ ദുആ സമ്മേളനേേത്താടെ സമാപിക്കും.