Connect with us

Gulf

വസ്ത്ര കയറ്റുമതി മേഖല കുതിപ്പിലേക്ക്

Published

|

Last Updated

മിദ്ദത് എം അബൂഗസാലെ

ദുബൈ: യു എ ഇക്ക് ഏറ്റവും അധികം വരുമാനം നേടിക്കൊടുക്കുന്ന രണ്ടാമത്തെ മേഖല വസ്ത്ര കയറ്റുമതി. ഏറ്റവും തൊഴില്‍ സാധ്യത നല്‍കുന്നതും വസ്ത്ര മേഖലയാണെന്ന് അബുഗസാലെ ട്രേഡിംഗ് കമ്പനി സി ഇ ഒ മിദ്ദത് എം അബൂഗസാലെ പറഞ്ഞു.
ആഫ്രിക്ക, മധ്യ പൗരസ്ത്യദേശം, തെക്കന്‍ ഏഷ്യ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യു എ ഇയില്‍ നിന്ന് വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പുനഃകയറ്റുമതിയാണിത്.
യു എ ഇയില്‍ തുന്നലിന് വിധേയമാകുന്ന വസ്ത്രങ്ങള്‍ പ്രാദേശിക കമ്പോളത്തിലും വിദേശത്തും ഒരേപോലെ അംഗീകാരം നേടിയിട്ടുണ്ട്. പുരുഷന്മാരുടെ വസ്ത്രങ്ങള്‍ക്കാണ് വിദേശത്ത് ഏറ്റവും സ്വീകാര്യതയുള്ളത്. കാര്‍സീറ്റുകള്‍, കൂടാരങ്ങള്‍, കര്‍ട്ടനുകള്‍ എന്നിവയും ടെക്‌സ്‌റ്റൈല്‍ വിഭാഗത്തില്‍പ്പെടുന്നു. ഇവയും ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്നുവെന്ന് മിദ്ധത് എം അബൂഗസാലെ പറഞ്ഞു.

 

Latest