Connect with us

Malappuram

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്; ജില്ലയില്‍ 2173 ബൂത്തുകളില്‍ പൂര്‍ത്തിയായി

Published

|

Last Updated

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി, നിലമ്പൂര്‍ മുനിസിപ്പാലിറ്റികള്‍ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് ബൂത്ത് തല തിരഞ്ഞെടുപ്പുകള്‍ ഇന്നലെ പൂര്‍ ത്തിയായി.
മൊത്തം 2288 ബൂത്തുകളില്‍ 115 ബൂത്തുകളില്‍ മാത്രമാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. കെ പി സി സി സെക്രട്ടറിമാരായ വി വി പ്രകാശ്, വി എ കരീം, കെ പി അബ്ദുള്‍ മജീദ്, പി ടി അജയ് മോഹന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ്, സി ഹരിദാസ്, ഡി സി സി ഭാരവാഹികള്‍ തുടങ്ങിയ നേതാക്കള്‍ അവരവരുടെ ബൂത്ത് യോഗങ്ങളില്‍ പങ്കെടുത്തു.
ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ നിയോജകമണ്ഡലത്തിലം ചെറുകോട് രാജ്ഭവന്‍ നൂറ്റി അറുപതാം നമ്പര്‍ ബൂത്ത് യോഗത്തിലാണ് പങ്കെടുത്തത്.

---- facebook comment plugin here -----

Latest