Connect with us

Kozhikode

കുവൈറ്റില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ നിയമസഹായം നല്‍കണമെന്ന്

Published

|

Last Updated

കോഴിക്കോട്: കുവൈറ്റ് ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ നിയമസഹായം നല്‍കണമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് കുവൈറ്റിലെ ഫവാനിയയില്‍ ഫിലിപ്പൈനി സ്ത്രീ കൊല്ലപ്പെട്ട കേസിലാണ് പുതുപ്പാടി ഐക്കരക്കുന്നേല്‍ അജിത് അഗസ്റ്റിന്‍, ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ പിടിയിലായത്. സ്ത്രീ കൊല്ലപ്പെട്ട ദിവസം രാവിലെ അവരുടെ താമസ സ്ഥലത്ത് പോയിരുന്നു എന്നതാണ് അജിത്തിനെയും സഹോദരന്‍ ടിജോയെയും അറസ്റ്റ് ചെയ്യാനുള്ള കാരണമായി കുവൈറ്റ് പോലീസ് പറയുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. പണം പലിശക്ക് കൊടുക്കുന്ന ഫിലിപ്പൈനി സ്ത്രീയുടെ ഇടനിലക്കാരനായി അജിത് പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്ന് പേരും നിരപരാധുകളാണെന്ന് മനസ്സിലായതായും സംശയത്തിന്റെ പേരില്‍ ഇവരുടെമേല്‍ കുറ്റം അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ മോചനത്തിനായി വീടും സ്ഥലവും വിറ്റ് ആറ് ലക്ഷത്തിലധികം രൂപ കുവൈറ്റിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇവര്‍ ജയിലിലടക്കപ്പെട്ടതോടെ അജിത്തിന്റെ ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സ വഴിമുട്ടിയിരിക്കുകയാണ്. കേസിന്റെ നടത്തിപ്പിന് ഇനിയും ഭീമമായി തുക ആവശ്യമായി വരുമെന്നും മോചനത്തിന് ആവശ്യമായ നിയമ സഹായം നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ വ്യകതമാക്കി ഇന്ത്യന്‍ എംബസി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത്തിന്റെ ഭാര്യ ജിന്‍ഷ അജിത് പറഞ്ഞു. ജിന്‍ഷക്കൊപ്പം സഹോദരന്‍ അനില്‍ അഗസ്ത്യന്‍, അലീന അജിത്, അഖില്‍ അജിത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.