അമേരിക്ക, യൂറോപ്യന്‍ യൂണിയനുകളിലെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി റഷ്യ പൂര്‍ണമായും നിര്‍ത്തി

Posted on: August 9, 2014 12:12 pm | Last updated: August 10, 2014 at 12:38 am

DIMITHRI MIDDEVമോസ്‌കോ: അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി റഷ്യ പൂര്‍ണമായും നിര്‍ത്തി. ഒരു വര്‍ഷത്തോക്കാണ് നിരോധനം. യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
യൂറോപ്യന്‍ യൂണിയനും അമേരിക്കക്കും പുറമെ ഓസ്‌ട്രേലിയ,കാനഡ,നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്കാണ് വിലക്ക്. മത്സ്യം,മാംസം,പഴം,പച്ചക്കറി,പാലുല്‍പനങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ദിമിത്രി മെദ്ദേവാണ് ഇക്കാര്യം പറഞ്ഞത്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ വിപണിയാണ് റഷ്യ.