Connect with us

Kozhikode

വ്യാജമദ്യം തടയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു

Published

|

Last Updated

കോഴിക്കോട്: ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണവും വിപണനവും സംഭരണവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കും.
പരാതികളില്‍ സത്വര നടപടി കൈക്കൊള്ളാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പ്രവര്‍ത്തിച്ചു വരുന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കും.
വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശ മദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കും.
വിവരം നല്‍കാവുന്ന ഫോണ്‍ നമ്പറുകള്‍: കോഴിക്കോട്- 0495 2372927, 9447178063,0495 2376762, 940006977,പേരാമ്പ്ര-0496 2610410, 9400069679, വടകര- 0496 2515082, 9400069680, ഫറോക്ക്- 0495 2422200, 9400069683, കോഴിക്കോട്- 04952722991, 9400069682, കുന്ദമംഗലം- 0495 2802766, 9400069684, താമരശ്ശേരി- 0495 2224430, 9400069685, ചേളന്നൂര്‍- 0495 2263666, 9400069686, കൊയിലാണ്ടി-0495 26244101, 9400069687, ബാലുശ്ശേരി- 0495 2641830, 9400069688, വടകര- 0495 2516715, 9400069689, നാദാപുരം- 0495 2556100, 9400069690, അഴിയൂര്‍- 04952202788, 9400069692.