Connect with us

Kozhikode

സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് തുടക്കം

Published

|

Last Updated

മുക്കം: എസ് എസ് എഫ് സെക്ടര്‍ സാഹിത്യോത്സവുകള്‍ ഇന്ന് ആരംഭിക്കും. മുക്കം സെക്ടര്‍ സാഹിത്യോത്സവ് വലിയപറമ്പ് ലീവാഉല്‍ ഇസ്‌ലാം മദ്‌റസയില്‍ വൈകീട്ട് അഞ്ച് മണിക്കാരംഭിക്കും. 7.30 ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് എം ടി സൈത്ഫസല്‍ ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങളില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം ട്രോഫികള്‍ വിതരണം ചെയ്യും. ചെറുവാടി സെക്ടര്‍ സാഹിത്യോത്സവ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തെനങ്ങപറമ്പില്‍ ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്യും. എരഞ്ഞിമാവ് സെക്ടര്‍ സാഹിത്യോത്സവ് അപ്പക്‌സ് പബ്ലിക് സ്‌കൂളില്‍ നാസര്‍ ചെറുവാടി ഉദ്ഘാടനം ചെയ്യും. മലയമ്മ സെക്ടര്‍ സാഹിത്യോത്സവ് പുള്ളാവൂരിലും കാരന്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് പതിമംഗലത്തും പൂവ്വാട്ടുപറമ്പ് സെക്ടര്‍ സാഹിത്യോത്സവ് ഊര്‍ക്കടവിലും പാഴൂര്‍ സെക്ടര്‍ സാഹിത്യോത്സവ് മുന്നൂര് ഇര്‍ശാദിയ്യയിലും മടവൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ചെറൂപ്പയിലും ഇന്ന് വൈകീട്ട് ആരംഭിക്കും. എളേറ്റില്‍ സെക്ടര്‍ എസ് എസ് എഫ് സാഹിത്യോത്സവ് ഇന്ന് കുട്ടമ്പൂര്‍ സി ഉസ്താദ് നഗറില്‍ നടക്കും.
കൊടുവള്ളി സെക്ടര്‍ സാഹിത്യോത്സവ് അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ പി അന്‍വര്‍ സ്വാദിക് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും.
തിരുവമ്പാടി സെക്ടര്‍ സാഹിത്യോത്സവ് ഗൈഡന്‍സ് പബ്ലിക് സ്‌കൂളില്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. വി പി നാസര്‍ സഖാഫി കരീറ്റ്പറമ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് സമാപിക്കും.
ഓമശ്ശേരി സെക്ടര്‍ സാഹിത്യോത്സവ് വൈകുന്നേരം മൂന്നിന് ഓമശ്ശേരി സുനനുല്‍ ഹുദയില്‍ ആരംഭിക്കും. എസ് വൈ എസ് കൊടുവള്ളി സെക്ടര്‍ സെക്രട്ടറി വി പി നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. നാളെ ആറിന് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് ജില്ലാ സെക്രട്ടറി സലിം അണ്ടോണ ഉദ്ഘാടനം ചെയ്യും.

 

 

Latest