ഫിദ ഫാത്വിമയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി

Posted on: August 9, 2014 8:31 am | Last updated: August 9, 2014 at 8:31 am

mk-muneer3മലപ്പുറം: രണ്ടാനച്ഛന്റെ പീഡനത്തിനിരയായി ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫിദ ഫാത്വിമയുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ.എം കെ മുനീര്‍ പറഞ്ഞു.
കോഡൂര്‍ ശിശുപരിപാലന കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ പരിചരണത്തിനായി ശിശു ക്ഷേമ സമിതി ആവശ്യപ്പെടുന്ന തുക അനുവദിക്കും. സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിപാലന കേന്ദ്രങ്ങള്‍ ആധുനിക വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തും കോഡൂരിലുമായി രണ്ട് കേന്ദ്രങ്ങളാണ് സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, വൈസ് പ്രസിഡന്റ് സി പി ഷാജി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം പി മുഹമ്മദ്, ഐ സി പി എസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ കൃഷ്ണമൂര്‍ത്തി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി ആര്‍ വേണുഗോപാല്‍ ശിശു ക്ഷേമ സമിതി അംഗങ്ങളായ എം മണികണ്ഠന്‍, ഹാരിസ് പഞ്ചിളി, ജില്ലാ പ്രബോഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.