ഫിറ്റ്‌നസില്‍ ക്രിസ്റ്റ്യാനോയെ പിന്തള്ളി ലെബ്രാന്‍ ജെയിംസ് ഒന്നാമന്‍

Posted on: August 9, 2014 7:24 am | Last updated: August 9, 2014 at 7:24 am

article-0-2052AD8D00000578-749_634x472സിഡ്‌നി: ലോക കായിക രംഗത്തെ ഏറ്റവും കായികക്ഷമതയുള്ള താരമായി സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡ് മാഗസിന്‍ തിരഞ്ഞെടുത്തത് എന്‍ ബി എ ബാസ്‌കറ്റ് ബോള്‍ സൂപ്പര്‍ താരം ലെബ്രോന്‍ ജെയിംസിനെ. വേഗം, കരുത്ത്, ഫോം, സ്ഥിരത എന്നീ നാല് വിഭാഗങ്ങളിലും മുഴുവന്‍ സ്‌കോറും നേടി പെര്‍ഫെക്ട് 40 മാര്‍ക്കുമായാണ് ജെയിംസ് ഏറ്റവും ഫിറ്റ്‌നെസുള്ള പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാമത്തെ ഫിറ്റെസ്റ്റ് പ്ലെയര്‍ ഫുട്‌ബോളില്‍ നിന്നാണ്. റയല്‍മാഡ്രിഡിന്റെ സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 38.5 പോയിന്റാണ് ക്രിസ്റ്റ്യാനോക്ക് ലഭിച്ചത്. 36.5 പോയിന്റോടെ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. ബോക്‌സിംഗ് താരം ഫ്‌ളോയ്ഡ് മെയ്‌വെതര്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ അമേരിക്കയില്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് പത്താമത്. ഡെസ് ബ്രയാന്റ്, കാല്‍വിന്‍ ജോണ്‍സന്‍, സെര്‍ജി ഇബ്ക, അഡ്രിയാന്‍ പീറ്റേഴ്‌സന്‍, ജോണ്‍ ജോണ്‍സ് എന്നിവരാണ് അഞ്ച് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍.