Connect with us

Gulf

താമസ-കുടിയേറ്റ വകുപ്പില്‍ സ്മാര്‍ട് സേവനങ്ങള്‍; ആദ്യ ഘട്ടം പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ: താമസ-കുടിയേറ്റവകുപ്പില്‍ സ്മാര്‍ട് സേവനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായതായി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റി അറിയിച്ചു. 28 സേവനങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തില്‍ 30 സേവനങ്ങള്‍ കൂടി സ്മാര്‍ട് വഴി ലഭ്യമാകും.
സ്മാര്‍ട് ഫോണ്‍, ടാബ്‌ലറ്റ് എന്നിവ വഴി വിസ ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്മാര്‍ട് ഫോണിലെ വിസ ചിത്രം കാണിച്ചാല്‍ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഉടന്‍ തന്നെ ഇത് ദുബൈ വിമാനത്താവളത്തില്‍ പ്രാവര്‍ത്തികമാകും. സ്മാര്‍ട് സാമഗ്രികള്‍ വഴി വിസക്ക് അപേക്ഷ നല്‍കാം. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഏത് സമയത്തും അപേക്ഷിക്കാം.
ദുബൈ വിസ അനുവദിക്കുന്നതില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2014ല്‍ 5,70,917 വിസയാണ് ആദ്യപാദത്തില്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,36,993 ആയിരുന്നു. 3.10 കോടി വിസാ അപേക്ഷകള്‍ ലഭിക്കുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു.