സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ജന്‍മദിനാഘോഷം

Posted on: August 7, 2014 12:13 pm | Last updated: August 7, 2014 at 12:13 pm

gold shirtമുംബൈ: ജന്‍മദിനത്തിന് സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ഷര്‍ട്ട് ധരിച്ച് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്രയിലെ വസ്ത്ര വ്യാപാരി പങ്കജ് പരേഖ്. പത്തരമാറ്റ് സ്വര്‍ണത്തിലാണ് ഷര്‍ട്ട് പണിതത്. 1.30കോടി രൂപയാണ് ഷര്‍ട്ടിന്റെ വില. ഷര്‍ട്ടിന് നാല് കിലോ തൂക്കം വരും.

ഷര്‍ട്ടിന്റെ ഏഴ് ബട്ടനുകളും സ്വര്‍ണം കൊണ്ട് തീര്‍ത്തവയാണ്. സ്‌കൂളില്‍ വെച്ച് തന്നെ പഠനം അവസാനിപ്പിച്ച് ബിസിനസിലേക്ക് തിരിഞ്ഞ പങ്കജിനായി വസ്ത്രം ഡിസൈന്‍ ചെയ്ത് നല്‍കിയത് നാസികിലെ ബാഫ്‌നാ ജ്വല്ലേഴ്‌സാണ്. മുംബൈയിലെ പാരെലില്‍ ഉള്ള ശാന്തി ജ്വല്ലേഴ്‌സിലെ 20 തെരഞ്ഞെടുക്കപ്പെട്ട പണിക്കാര്‍ രണ്ടു മാസം കൊണ്ടാണ് സ്വര്‍ണ ഷര്‍ട്ട് തുന്നിയെടുത്തത്. സാധാരണ ഷര്‍ട്ടുപോലെ മടക്കാനും കഴുകാനും ഉണക്കാനുമെല്ലാം കഴിയുന്നതാണ് സ്വര്‍ണ ഷര്‍ട്ട്.