Connect with us

Palakkad

റെയില്‍വേ സ്റ്റേഷനിലെ പ്രധാന കവാടത്തില്‍ പുതിയ വഴി ഒരുക്കുന്നു

Published

|

Last Updated

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേസ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍നിന്ന് പ്രധാനകവാടത്തിലേക്ക് കടന്നുപോകുന്നതിന് പുതിയ വഴി ഒരുക്കുന്നു.—
രണ്ട് മൂന്ന് മാസംകൊണ്ട് വഴി തുറക്കും. ഇതിനായി സ്‌റ്റേഷന് മുന്‍വശമുള്ള പള്ളിവക മൂന്ന് മീറ്റര്‍ സ്ഥലം റെയില്‍വേ ്ക്ക് വിട്ടുകിട്ടണം.
സ്‌റ്റേഷന് മുന്‍ഭാഗത്തെ വളരെ തിരക്കേറിയ സ്‌റ്റേറ്റ് ബേങ്ക് റോഡിലേക്ക് സബ് വേയും വരുന്നുണ്ട്. ഈ സബ് വേയ്ക്ക് മുകളില്‍ റെയില്‍വേ കെട്ടിടങ്ങളും പണിയുന്നുണ്ട്. ജില്ലാ ഭരണനേതൃത്വത്തോട് സബ് വേക്കായി റോഡ് വീതികൂട്ടാന്‍ അനുമതി ചോദിച്ചിട്ടുണ്ട്.
പത്ത് ടിക്കറ്റ് ബുക്കിങ് കൗണ്ടറുകള്‍ സബ് വേക്ക് മുകളില്‍ പുതിയതായി പണിയുന്ന കെട്ടിടത്തില്‍ വരും. റെയില്‍വേ സ്‌റ്റേഷന് തൊട്ടു കിടക്കുന്ന കോയമ്പത്തൂര്‍ കലക്ടറേറ്റ് ഭാഗത്തു നിന്ന് സ്‌റ്റേഷനിലേക്ക് കടക്കാന്‍ വഴിയും വരും. നിത്യേന ട്രെയിന്‍യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വാഹന പാര്‍ക്കിങ് സ്ഥലവും ഒരുക്കും. ഇതിനെല്ലാമായി ഏഴ് കോടി രൂപയുടെ പദ്ധതി റെയില്‍വേയുടെ പരിണഗനയിലുണ്ട്.—
ജില്ലാധികൃതരില്‍ നിന്ന് സ്ഥലം വിട്ടുകിട്ടുന്നതോടെ പണി പൂര്‍ത്തിയാക്കി വഴി തുറക്കുമെന്ന് സേലം റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.—

Latest