Connect with us

Kerala

എം എല്‍ എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. എംഎല്‍എമാര്‍ക്ക് മുറി അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു. ഹോസ്റ്റലില്‍ പെണ്‍വാണിഭക്കേസിലെ പ്രതിക്ക് അനധികൃതമായി മുറി നല്‍കിയത് അന്വേഷിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യാതെ മുറി അനുവദിക്കില്ല. ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം മുറി അനുവദിക്കില്ലെന്നും ഒരു തവണ പരമാവധി അഞ്ച് ദിവസം മാത്രമേ അനുവദിക്കൂ എന്നും സ്പീക്കര്‍ പറഞ്ഞു.
എംഎല്‍എ ഹോസ്റ്റലിന്റെ ഗേറ്റ് മുഴുവന്‍ സമയവും അടച്ചിടണം. എംഎല്‍എമാരുടേയും പി എമാരുടേയും വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. മുന്‍ എംഎല്‍എമാര്‍ നേരിട്ട് ഒപ്പിടാതെ മുറി അനുവദിക്കില്ല. കുടുംബാഗങ്ങളെ മാത്രമേ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കികയുള്ളൂ. രാത്രി പത്ത് മണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. ഹോസ്റ്റലില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഹോസ്റ്റലില്‍ യോഗങ്ങളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതും വിലക്കിയിട്ടുണ്ട്.
കൊച്ചി ബ്ലാക്ക്‌മെയിലിങ് പെണ്‍വാണിഭക്കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രതിയെ ഹോസ്റ്റലില്‍ നിന്നല്ല അറസ്റ്റ് ചെയ്തതെന്ന് സ്പീക്കര്‍ പറഞ്ഞു.

 

Latest