Connect with us

Palakkad

നാടും നഗരവും പെരുന്നാള്‍ തിരക്കില്‍

Published

|

Last Updated

പാലക്കാട്: നാടും നഗരവും റമസാന്‍ തിരക്കില്‍. വസ്ത്ര- വ്യാപാര സ്ഥാപനങ്ങളില്‍ പതിവിലും തിരക്കേറി ഓണത്തിന് മുന്നേ പെരുന്നാളും വന്നെങ്കിലും വ്യാപാര ശാലകളില്‍ നേരത്തെ തന്നെ ആടിമാസക്കിഴിവും തുടങ്ങിയിരുന്നു. നഗരത്തിലെ തന്നെ പ്രധാനറോഡുകളായ ടി ബി റോഡ്, ജി ബി റോഡ്, കോര്‍ട്ട് റോഡ്.
എച്ച് പി ഒ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ക്കേ തുടങ്ങുന്ന തിരക്ക് വൈകുന്നേരമാകുന്നതോടെ വര്‍ധിക്കുകയാണ്. തകര്‍ന്നടിഞ്ഞ റോഡുകളും ടി ബി റോഡിലെ അഴുക്കുചാല്‍ നിര്‍മാണവുമെല്ലാം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ദുരിതം നല്‍കുന്നു. ഉത്സവ സീസണായതോടെ രാത്രി ഏറെ വൈകിയടക്കുന്ന വ്യാപാരശാലകള്‍ ഏറെ സജീവമാണ്.
പ്രവര്‍ത്തനക്ഷമമല്ലാത്ത സിഗ്നല്‍ സംവിധാനങ്ങളും തിരക്കേറിയ റോഡുകളിലെയും കവലകളിലെയും അനധികൃത പാര്‍ക്കിംഗുകളും ഗതാഗതം സുഗമമാക്കാന്‍ വേണ്ടത്ര പോലീസുകാരില്ലാത്തതും പാര്‍ക്കിംഗും വാഹനങ്ങളുടെ പോക്കറ്റ് റോഡുകളിലൂടെയുള്ള കടന്നുകയറ്റവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ക്കെല്ലാം സ്വതന്ത്ര പാര്‍ക്കിംഗ് സൗകര്യമുണ്ടെങ്കിലും ജി ബി റോഡ്, കോര്‍ട്ട് റോഡുകളിലെ ചെറുകിട സ്ഥാപനങ്ങളിലെ പാര്‍ക്കിംഗിന്റെ അഭാവം വിപണിയെ ബാധിക്കുന്നു.
ജി ബി റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചതിനാല്‍ ശകുന്തള ജംഗ്ഷന്‍ മുതല്‍ക്കുള്ള വസ്ത്ര സ്ഥാപനങ്ങളും തിരക്കിന്റെ പിടിയിലാണ്. നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗതസ്തംഭനം ഇക്കുറി നഗരത്തിലെത്തുന്ന അന്യദേശക്കാരെയും വട്ടം കറക്കുകയാണ്.
പച്ചക്കറി – പലവ്യജ്ഞനങ്ങളുടെ വിലക്കയറ്റവും ഇക്കുറി ആഘോഷങ്ങള്‍ക്കെല്ലാം മങ്ങേല്‍പ്പിക്കും.
ലൈത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠതയുള്ള രാവുകളില്‍ പള്ളികളെല്ലാം ഇഅ്തികാഫിലും പ്രാര്‍ഥനകളിലും നിറഞ്ഞു തുടങ്ങി. വിവിധ സംഘടനകളും കൂട്ടായ്മകളാകട്ടെ നോമ്പുതുറയും ഇഫ്ത്വാര്‍ സംഗമവും നിര്‍ധര്‍ക്കുള്ള കിറ്റ് വിതരണവും ഇക്കുറിയും സജീവമായി രംഗത്തുണ്ട്.
റമസാന്‍- ഓണ വിപണി ലക്ഷ്യമാക്കി ഇത്തവണ പഴ വിപണിയും വില കൂടുതലാണെങ്കിലും സജീവമാണ്.
കണ്‍സ്യൂമര്‍ ഫെഡിലും സപ്ലൈകോ – റേഷന്‍ കടകളിലും ആവശ്യത്തിന് സാധാനങ്ങളില്ലാത്തതും സര്‍ക്കാറിന്റെ വെട്ടികുറക്കലുകളും സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഇത്തവണ ചാകരയാക്കിരിക്കുകയാണ്.
ആത്മസമര്‍പ്പണത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും പൊന്നമ്പിളി കാണുന്നതോടെ പെരുന്നാള്‍ നമസ്‌കാരവും മധുരവും ആഘോഷവുമായി മുസ് ലീം സമൂഹം സ്‌നേഹവും ഐക്യവും നിലനിര്‍ത്തുന്നു.
പതിവു പള്ളികളിലും പെരുന്നാല്‍ നിസ്‌കാരത്തിനായി ഒരുങ്ങുന്നു. ഗള്‍ഫ് നാടുകളിലേത് പോലെ മുപ്പത് നോമ്പുകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലെന്ന കൃതാര്‍ഥതയിലാണ് വിശ്വാസികള്‍, ഒരുമാസം നീണ്ട് വ്രതാനുഷ്ഠാനം വിടപറയുമ്പോള്‍ വീണ്ടുമൊരു റമസാനെ കാത്തിരിക്കുകയാണ് ഇസലാം വിശ്വാസികള്‍.