Connect with us

Kozhikode

കോടഞ്ചേരിയില്‍ കയാക്കിംഗ് അക്കാദമി സ്ഥാപിക്കും

Published

|

Last Updated

താമരശ്ശേരി: ടൂറിസം വകുപ്പിനുകീഴില്‍ കോടഞ്ചേരിയില്‍ കയാക്കിംഗ് അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ട് ദിവസങ്ങളായി കോടഞ്ചേരിയില്‍ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയാക്കിംഗ് മേഖലയില്‍ കേരളം മികച്ച നിലവാരത്തിലെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ദേശീയ കയാക്കിംഗ് മത്സരത്തില്‍ കേരളത്തിന് പ്രതീക്ഷയുണ്ട്. സ്‌പോര്‍ട്‌സും ടൂറിസവും സാഹസികതയും സമന്വയിക്കുന്ന കയാക്കിംഗിന്റെ വളര്‍ച്ചക്കുള്ള എല്ലാ സഹായവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി കെ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പുലിക്കയത്ത് ചാലിപ്പുഴയുടെ തീരത്ത് കയാക്കിംഗ് അക്കാദമി സ്ഥാപിക്കുന്നതിന് തെക്കനാട് കുര്യാക്കോസ് സൗജന്യമായി നല്‍കിയ പത്ത് സെന്റ് സ്ഥലത്തിന്റെ രേഖ കുര്യാക്കോസ് ടൂറിസം മന്ത്രിക്ക് കൈമാറി.എം ഐ ഷാനാവാസ് എം പി, എം എല്‍ എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി എ ലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി നീര്‍വയലില്‍, പി സി ഹബീബ് തമ്പി, ഏലിയാമ്മജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ വിജയന്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Latest