Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: കനത്തമഴയില്‍ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
രണ്ട് ദിവസമായിപെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ബത്തേരി താലൂക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. കല്ലൂര്‍, മുത്തങ്ങ, വാകേരി, താളൂര്‍, തുമ്പനഗര്‍ എന്നീ തോടുകള്‍നിറഞ്ഞുകവിഞ്ഞു. മറ്റ് പുഴകളിലും ജലനിരപ്പ് ക്രമാധീതമായിഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്തിരുന്ന വാഴ, ചേന, ഇഞ്ചിതുടങ്ങിവയും നെല്‍കൃഷിയും കുലംകുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലില്‍ഒലിച്ചുപോയതോടെ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായത്. മുത്തങ്ങക്കടുത്തപൊന്‍കുഴിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ദേശീയപാതയിലേക്ക് വെള്ളം കയറുന്നഅവസ്ഥയാണുള്ളത്. മന്മന്‍മൂല വയലും, മുത്തങ്ങ വയലും, കല്ലൂര്‍ കാക്കത്തോട് വയലും പൂര്‍ണ്ണമായിവെള്ളത്തിനടിയിലായി. മാടക്കരക്കടുത്ത തുമ്പനഗര്‍ തോട് കരകവിഞ്ഞതോടെ ഹെക്ടര്‍കണക്കിന് വയലുകളില്‍ വെള്ളം കയറി. പുഴയോരത്ത് താമസിക്കുന്ന തൊന്നൂരാന്‍ ജോര്‍ജ്ജിന്റെവീട് ഒറ്റപ്പെട്ട നിലയിലായി. കേരളത്തിന്റെ അതിര്‍ത്തിഗ്രാമങ്ങളായ തമിഴ്‌നാട്ടിലെഅയ്യന്‍കൊല്ലിയിലും അമ്പലമൂലയിലും പാട്ടവയലിലും കനത്തമഴ പെയ്തതോടെനൂല്‍പ്പുഴയും കര കവിഞ്ഞൊഴുകാന്‍ തുടങ്ങി. ശക്തമായ ഒഴുക്കേറിയതോടെ കര്‍ണാടകയിലെബേഗൂര്‍ പുഴ കര കവിഞ്ഞ് മൂലഹള്ള ചെക്ക് പോസ്റ്റ് വരെയെത്തി. കനത്ത മഴക്കൊപ്പമുണ്ടായ കാറ്റില്‍കല്ലൂര്‍ 67-ല്‍ ഉള്ളിച്ചിറക്കയറ്റത്തില്‍ വന്‍മുളങ്കാടുകള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ട്മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ഫയര്‍ഫോഴ്‌സുംവനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തോരാത്ത മഴ വക വെക്കാതെ മുളവെട്ടിമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചീരാല്‍ വില്ലേജിലെ വെള്ളച്ചാലില്‍പുഴയോട് ചേര്‍ന്നുള്ള വെള്ളച്ചാല്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയുള്ള 13കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 10 ആദിവാസികുടുംബങ്ങളെയും മൂന്ന് ജനറല്‍വിഭാഗത്തിലെ കുടുംബങ്ങളെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. കോളനിയോട് ചേര്‍ന്നുള്ളവെള്ളച്ചാല്‍ ശിവദാസിന്റെ കെട്ടിടത്തിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. കൃഷ്ണഗിരിവില്ലേജിലെ അത്തിനിലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് അത്തിനിലം കോളനിയിലെ 13കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മീനങ്ങാടി ഗവ. ഹൈസ്‌ക്കൂളിലേക്കാണ് ഇവരെമാറ്റിപാര്‍പ്പിച്ചത്. കാക്കത്തോട് കുട്ടിരായിന്‍പാലം, പുഴങ്കുനി, പൊന്‍കുഴി തുടങ്ങിയപ്രദേശങ്ങളിലെ കോളനികളിലേക്കും ഏത് സമയവും വെള്ളം കയറാവുന്നഅവസ്ഥയാണുള്ളത്. ഇവരെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട സജ്ജീകരണങ്ങളും മുന്‍കരുതലുകളുംഎടുത്തതായി തഹസില്‍ദാര്‍ എന്‍ കെ അബ്രഹാം അറിയിച്ചു. തഹസില്‍ദാര്‍ക്കൊപ്പം വില്ലേജ് ഓഫീസര്‍പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മാറ്റിപാര്‍പ്പിക്കലുമായി ബന്ധപ്പെട്ട്എത്തിയിരുന്നു. മാറ്റിപാര്‍പ്പിച്ചവരെ വൈകിട്ട് ക്യാംപിലെത്തി ഡോക്ടര്‍മാര്‍പരിശോധിച്ചു. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് കാര്യങ്ങളും ഏര്‍പ്പാട് ചെയ്തതായി തഹസില്‍ദാര്‍ അറിയിച്ചു.