Connect with us

Palakkad

വാളയാര്‍-വടക്കഞ്ചേരി ദേശീയ പാത നാലുവരിയാക്കല്‍ നിര്‍മാണ പ്രവര്‍ത്തനം പകുതി പൂര്‍ത്തിയായി

Published

|

Last Updated

പാലക്കാട്: വാളയാര്‍- വടക്കഞ്ചേരി ദേശീയപാത നാലുവരിയാക്കുന്നതിന്റെ പകുതി നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയായി.
25 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഏകദേശം 350 കോടി രൂപയാണു ചെലവ്. കരാര്‍ കാലാവധിയായ 2015 നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണു ദേശീയപാതാ അധികൃതരുടെ വിലയിരുത്തല്‍. പാലക്കാട്-ആലത്തൂര്‍-വടക്കഞ്ചേരി ഭാഗത്തെ 30 കിലോമീറ്ററിലെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മണ്ണു പണിയും റോഡ് ടാറിങ്ങുമാണ് ഈ ഭാഗത്തു ചെയ്യാനുള്ളത്.
നാലുവരിയാക്കുന്നതിനു മുന്നോടിയായി പാതയില്‍ പാലങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മഴ ശക്തിപ്പെടാത്തതിനാല്‍ പണി അതിവേഗം പുരോഗമിക്കുന്നു. ഇരുനൂറിലേറെ തൊഴിലാളികളാണു വിവിധയിടങ്ങളില്‍ പണി ചെയ്യുന്നത്.
വാളയാര്‍ പോലീസ് സ്‌റ്റേഷനു സമീപം നിര്‍മാണം പൂര്‍ത്തിയാകാറായ പാലത്തിന്റെ ഒരു വശത്തുകൂടെ വാഹനങ്ങള്‍ വിടുന്നുണ്ട്. നാലുവരിപ്പാതയിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ പിരിവു തുടങ്ങൂ.

Latest