Connect with us

Kozhikode

കലക്ഷന്‍ ഏജന്റിനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷം കവര്‍ന്നു

Published

|

Last Updated

താമരശ്ശേരി: മൊത്തവ്യാപാര സ്ഥാപനത്തിന്റെ കലക്ഷന്‍ ഏജന്റിനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷം കവര്‍ന്നു.
അരി, പഞ്ചസാര എന്നിവയുടെ മൊത്തവിതരണക്കാരായ കോഴിക്കോട്ടെ കീഴേടത്ത് ട്രേടേഴ്‌സിന്റെ കലക്ഷന്‍ ഏജന്റായ കോഴിക്കോട് കോമശ്ശേരി അബ്ദുല്‍ അസീസിന്റെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കലക്ഷന്‍ ഏജന്റായ അബ്ദുല്‍ അസീസ് തിങ്കളാഴ്ച വൈകീട്ട് വയനാട്ടിലെ കലക്ഷന്‍ കഴിഞ്ഞ് വരുന്നതിനിടെ ഈങ്ങാപ്പുഴയില്‍നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പണം അപഹരിച്ചതായാണ് പരാതി.
കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ വൈകീട്ട് ഈങ്ങാപ്പുഴയിലെ കടയില്‍നിന്ന് പണം വാങ്ങി പള്ളിയില്‍ കയറി നോമ്പ് തുറന്നിറങ്ങവെ പള്ളിയില്‍നിന്ന് ഇറങ്ങിയ ആള്‍ കോഴിക്കോട്ടേക്കാണെന്നും കാറില്‍ കയറാമെന്നും പറഞ്ഞതായി അബ്ദുല്‍ അസീസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാറ് അല്‍പം മുന്നോട്ട് നിങ്ങിയപ്പോള്‍ മൂന്ന് പേര്‍കൂടി കയറി. ഉടനെ പിന്നില്‍ കയറിയ രണ്ട് പേര്‍ വായപൊത്തിപ്പിടിക്കുകയും കഴുത്തില്‍കത്തിവെച്ച് പണം അടങ്ങിയ ബാഗ് കൈക്കലാക്കുകയും കണ്ണില്‍ പൊടി വിതറുകയും ചെയ്തു. താമരശ്ശേരി ചുങ്കത്തുനിന്ന് പൂനൂര്‍ ഭാഗത്തേക്ക് പോയ കാര്‍ ചീനിമുക്കില്‍നിന്ന് കട്ടിപ്പാറ റോഡിലേക്ക് തിരിഞ്ഞ് കോളിക്കല്‍ വരെ പോയി തിരിച്ച് താമരശ്ശേരി ഭാഗത്തേക്ക് നീങ്ങി. അവേലം ഭാഗത്ത് ഇറക്കിവിട്ട് 500 രൂപ കീശയിലിട്ട് നല്‍കി. വെള്ള കാറിലാണ് തന്നെ കയറ്റികൊണ്ടുപോയതെന്നും കാറോഡിച്ചയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും അബ്ദുല്‍ അസീസ് മൊഴി നല്‍കി.

Latest