Connect with us

Kozhikode

റമസാനില്‍ മുപ്പത് ലക്ഷത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മര്‍കസ്

Published

|

Last Updated

കാരന്തൂര്‍: വിശുദ്ധ റമസാനില്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ 30 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ വ്യക്തികളും ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് കേരളത്തിലും ന്യൂഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീര്‍, യു പി, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, അസം, ഒറീസ, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ അശരണരായ ആയിരങ്ങള്‍ക്കുമാണ് മര്‍കസിന്റെ കാരുണ്യ ഹസ്തം തുണയായത്. വിവിധ സംസ്ഥാനങ്ങളിലെ 120ല്‍ പരം കേന്ദ്രങ്ങളില്‍ ഈ റമസാനില്‍ പാവപ്പെട്ടവര്‍ക്കായി സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിച്ചു. ചേരികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിക്കുന്നവര്‍ക്കായി ഒരു മാസത്തെ ഭക്ഷ്യ വസ്തുക്കളടങ്ങുന്ന രണ്ടായിരത്തില്‍പരം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ആയിരത്തില്‍പരം ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രങ്ങളും ഇതോടനുബന്ധിച്ച് മര്‍കസ് വിതരണം ചെയ്യുന്നുണ്ട്. 2014 ഡിസംബറില്‍ 37ാം വാര്‍ഷികമാഘോഷിക്കുന്ന മര്‍കസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങളും ജീവകാരുണ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യക്കകത്തും പുറത്തുമായി 50ല്‍ പരം ക്യാമ്പസുകളും നൂറോളം സ്ഥാപനങ്ങളും മര്‍കസിന് കീഴില്‍ നടന്നു വരുന്നു. വിശുദ്ധ റമസാനില്‍ കേരളത്തിന് പുറത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 30 അംഗ വളന്റീയര്‍ സംഘം വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തന നിരതരാണ്.

 

Latest